Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Loop Kadha

ത​ല​യ​ണ ഒ​രു ലൂ​പ്പ് ക​ഥ വ​രു​ന്നു

സി​നി​മ​യെ​ന്ന ദൃ​ശ്യ​മാ​ധ്യ​മ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ൾ ഏ​റെ വ​ലു​താ​ണ്. ന​മു​ക്കു പ​റ​യാ​ൻ ക​ഴി​യു​ന്ന കാ​ര്യ​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​തി​ലും ഉ​പ​രി​യാ​യി ന​മു​ക്ക് പ്രേ​ഷ​ക​രി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ദൃ​ശ്യ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​കി​ച്ചും മെ​യി​ൻ സ്ടീം ​സി​നി​മ​ക്ക് ക​ഴി​യും.

ത​ല​യ​ണ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​സി​നി​മ​യി​ലേ​യ്ക്കെ​ത്തു​ക​യാ​ണ് സി​നി സ്ക​റി​യ എ​ന്ന വ​നി​ത. മ​നു​ഷ്യ​ജീ​വി​ത​ത്തി​ലെ ന​ഷ്ട​പ്പെ​ട്ട് പോ​കു​ന്ന മൂ​ല്യ​ങ്ങ​ളു​ടേ​യും ബ​ന്ധ​ങ്ങ​ളു​ടേ​യും ക​ഥ പ​റ​യു​ക​യാ​ണ് ചി​ത്രം. സി​നി ത​ന്നെ​യാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യും ര​ചി​ച്ചി​രി​ക്കു​ന്ന​ത്. ആ​ല​പ്പി ടാ​ക്കീ​സ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്നു.

കു​ട്ട​നാ​ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലൂ​ടെ തി​ക​ഞ്ഞ ഒ​രു കു​ടും​ബ ക​ഥ​യാ​ണ് സി​നി പ​റ​യു​ന്ന​ത്. ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​ത​ല​മു​റ​ക​ളി​ലൂ​ടെ​യാ​ണ് ക​ഥാ വി​ക​സ​നം. മൂ​ന്നു​ത​ല​മു​റ​ക്കാ​രു​ടെ ഇ​ട​യി​ലെ ആ​ത്മ​ബ​ന്ധം, സ്നേ​ഹം, സ്വാ​ർ​ത്ഥ മോ​ഹ​ങ്ങ​ൾ ഇ​തെ​ല്ലാം ഇ​ഴ​ചേ​ർ​ത്ത് ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ഒ​രു ചി​ത്ര​ത്തെ ഒ​രു​ക്കു​ന്നു സി​നി സ്‌​ക​റി​യ.

ഹ​രി​പ്പാ​ട് ബ്ര​ഹ്മ​ൻ, ദു​ർ​ഗ ഹ​രി​പ്പാ​ട്, പൊ​ന്നു കോ​ട്ട​യം, സു​നി​ൽ സി.​പി., ശ​ശി പ​ള്ളു​രു​ത്തി, പ്ര​ണ​വം ഉ​ണ്ണി​കൃ​ഷ്ണ​ൻ, റി​സ മ​രി​യ സി​റി​ൾ, ജ​നീ​ഷ് കു​ട്ട​നാ​ട്, ആ​ന്‍റ​ണി ആ​പ്പി​ച്ചേ​രി , ആ​ല​പ്പി ജോ​ൺ​സ​ൺ, അ​നി​ൽ വി​ള​വ​നാ​ൽ, ബി​ജു മാ​ങ്ങാ​ട്, മെ​റി​ൻ ഫോ​ർ​ട്ട് കൊ​ച്ചി, സാ​ജ​ൻ കി​ട​ങ്ങ​റ, ര​തീ​ഷ് ശ​ശി​ധ​ര​ൻ മാ​ണി​ക്യ​ൻ, മ​നോ​ഹ​ര​ൻ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

സം​ഗീ​തം- വി.​ജി. റു​ഡോ​ൾ​ഫ്. ഛായാ​ഗ്ര​ഹ​ണം, എ​ഡി​റ്റിം​ഗ്- സി​റി​ൾ ജോ​ർ​ജ്. പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ- ജ​നീ​ഷ് കെ.​ടി.​ഡി. ഈ ​ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്നു. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.

Latest News

Corehub Up